ബിനോയ് കോടിയേരി /ചിത്രം ഫെയസ്ബുക്ക്‌ 
Kerala

ഇപ്പോള്‍ വിദേശത്താണ്; ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്ന് ബിനോയ് കോടിയേരി

വിദേശത്തായതിനാല്‍ ജനുവരി 21ന് വിചാരണ തുടങ്ങുമ്പോള്‍ കോടതിയില്‍ എത്താന്‍ പ്രയാസമാണെന്ന് ബിനോയ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി കോടതിയെ സമീപിച്ചു. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചു.

ഇപ്പോള്‍ വിദേശത്തായതിനാല്‍ വിചാരണ നീട്ടണമെന്നാണ് ബിനോയ് ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 21ന് വിചാരണ തുടങ്ങുമ്പോള്‍ കോടതിയില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ 15-20 ദിവസത്തേക്ക് വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ബിനോയിയുടെ അപേക്ഷയിലെ ആവശ്യം. 

അപേക്ഷ പരിഗണിച്ച ശേഷമാണ് കോടതി ഇന്ന് പരാതിക്കാരിക്ക് നോട്ടീസ് അയച്ചത്. ഈ മാസം 15ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കും. ഇതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ 2020 ഡിസംബര്‍ 15ന് ആണ് മുംബൈ പോലീസ് ബിനോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ബിനോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം