ഷാ 
Kerala

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ടു; സ്വർണ മാലയും കമ്മലും ഊരിവാങ്ങിയ ശേഷം പീഡിപ്പിച്ചു കടന്നു കളഞ്ഞു, പ്രതി പിടിയിൽ

പ്രതി പെൺകുട്ടിയുടെ സ്വർണവും പണവും കൈക്കലാക്കിയതിന് പിന്നാലെ പീഡിപ്പിച്ചു കടന്നുകളഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി 18കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പത്തനാപുരം സ്വദേശി ഷായെ ആണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതി പെൺകുട്ടിയുടെ സ്വർണവും പണവും കൈക്കലാക്കിയതിന് പിന്നാലെ കഴിഞ്ഞ ഒന്‍പതാം തിയതി വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് വിളിച്ചിറക്കി പ്രതിയുടെ ഭരണിക്കാവിലെ വാടകവീട്ടിലെത്തിച്ചു പീഡിപ്പിച്ചു.

തുടർന്ന് തൊട്ടടുത്ത ദിവസം കൊട്ടാരക്കര കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ശാസ്താംകോട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്‌തു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

ഇയാളുടെ ഫോൺ പരിശോധിച്ചതിലൂടെ നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രണയം നടിച്ച് പെണ്‍കുട്ടികളില്‍ നിന്നും സ്വര്‍ണവും പണം കവര്‍ന്നശേഷം പീഡിപ്പിച്ച് കടന്നു കളയുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT