തിരുവനന്തപുരം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ബന്ധുവായ യുവാവ് അറസ്റ്റില്. 22കാരനായ കരിമാന്കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനാണ് അറസ്റ്റിലായത്
പ്രതിയുടെ ബന്ധുവായ പെണ്കുട്ടി രണ്ടു മാസമായി പഠന ആവശ്യങ്ങള്ക്കായി പ്രതിയുടെ വീട്ടില് താമസിച്ചു വരികയായിരുന്നു. പെണ്കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള് അനുഭവപ്പെട്ടതിനെ തുടര്ന്ന് പാലോട് കമ്യൂണിറ്റി ഹെല്ത്ത് സെന്ററില് പ്രവശേപ്പിക്കുകയും അസുഖം ഭേദമാകാത്തതിനെ തുടര്ന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില് എത്തിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് പെണ്കുട്ടി ഗര്ഭിണിയായ വിവരം അറിയുന്നത്.
ആശുപത്രി അധികൃതര് വിവരം പാലോട് പൊലീസിനെ അറിയിച്ചു. പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്തു. തുടര്ന്ന് പ്രതിയെ അറസ്റ്റു ചെയ്ത് നെടുമങ്ങാട് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. പാലോടിലെ ഒരു പാരലല് കോളേജിലെ രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിയാണ് പ്രതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates