ശിൽപി 
Kerala

16കാരിയെ കെട്ടിയിട്ടു പീഡിപ്പിച്ചു ​ഗർഭിണിയാക്കി; 27കാരന് 49 വർഷം കഠിന തടവും പിഴയും

പീഡനക്കേസിൽ ആര്യനാടു സ്വദേശിക്ക് 49 വർഷം കഠിന തടവ് വിധിച്ച് അതിവേഗ സ്പെഷൽ കോടതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു സ്വദേശി ശിൽപിക്കു (27) 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. അതിവേഗ സ്പെഷൽ കോടതിയുടെതാണ് വിധി. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 

2021 ഓഗസ്റ്റ് മൂന്നിന് രാവിലെ പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. അതിന് മുൻപ് പല തവണ പ്രതി പെൺകുട്ടിയെ നേരിട്ടും ഫോണിലൂടെയും ശല്യം ചെയ്‌തിരുന്നു. സെപ്റ്റംബർ 24ന് വീടിന് പുറത്തെ കുളിമുറിയിൽ വച്ച് സമാനമായി വീണ്ടും 
പീഡിപ്പിച്ചു.  വീട്ടുകാർ പുറത്ത് പോയ സമയം നോക്കിയാണ് പ്രതി പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്. 

സംഭവം പുറത്ത് പറഞ്ഞാൻ കൊന്നു കളയുമെന്നും പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലം പെൺകുട്ടി സംഭവം ആരോടും പറഞ്ഞില്ല. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസ് കേസ് എടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്