ടിജെഎസ് ജോര്‍ജ് 
Kerala

'എന്തോ ഒരു ജാലവിദ്യയുണ്ടായിരുന്നു ആ എഴുത്തില്‍, ഓരോ വായനയിലും ഉള്ളിലെ വായനക്കാരനെ നവീകരിക്കാന്‍ പോന്ന മാജിക്'

കണ്ണുകളാലല്ല, ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ടവയായിരുന്നു ടി ജെ എസ് ജോര്‍ജ്ജിന്റെ എഴുത്തുകള്‍. ഭാഷയെ സംഗീതവുമായി മന്ദ്രമധുരമായി വിളക്കിച്ചേര്‍ത്തു അവ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍  ടിജെ എസ്  ജോര്‍ജിനെ അനുസ്മരിച്ച് രവി മേനോന്‍. 'കണ്ണുകളാലല്ല, ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ടവയായിരുന്നു ടി ജെ എസ് ജോര്‍ജ്ജിന്റെ എഴുത്തുകള്‍. ഭാഷയെ സംഗീതവുമായി മന്ദ്രമധുരമായി വിളക്കിച്ചേര്‍ത്തു അവ; ആടയാഭരണങ്ങളുടേയും അലങ്കാരങ്ങളുടേയും ആധിക്യമില്ലാതെ, ദുര്‍ഗ്രഹതയുടേയും ദുരൂഹതയുടേയും കെട്ടുപാടുകളില്ലാതെ, സാധാരണക്കാരുടെ മനസ്സുമായി അനായാസം സംവദിച്ചു'- രവി മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'വിഷയം നെഹ്രുവിയന്‍ സോഷ്യലിസമോ ബഷീറിന്റെ ബാല്യകാലസഖിയോ നര്‍ഗ്ഗീസിന്റെ നഷ്ട പ്രണയങ്ങളോ എം എസ് സുബ്ബുലക്ഷ്മിയുടെ വെങ്കടേശസുപ്രഭാതമോ എന്തുമാകട്ടെ, ഭാഷ ഇംഗ്ലീഷോ മലയാളമോ ആവട്ടെ, ടി ജെ എസ് എഴുതുമ്പോള്‍ ജീവിതം സ്പന്ദിച്ചു അതില്‍. അറിവിന്റെ പുതുപുതു ആകാശങ്ങളിലേക്ക് വീണ്ടും വീണ്ടും നമ്മെ കൈപിടിച്ചുയര്‍ത്താന്‍ പോന്ന എന്തോ ഒരു ജാലവിദ്യയുണ്ടായിരുന്നു ആ എഴുത്തില്‍. ഓരോ വായനയിലും ഉള്ളിലെ വായനക്കാരനെ നവീകരിക്കാന്‍ പോന്ന മാജിക്'- കുറിപ്പില്‍ പറയുന്നു.

രവി മേനോന്റെ കുറിപ്പ്

കണ്ണുകളാലല്ല, ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ടവയായിരുന്നു ടി ജെ എസ് ജോര്‍ജ്ജിന്റെ എഴുത്തുകള്‍. ഭാഷയെ സംഗീതവുമായി മന്ദ്രമധുരമായി വിളക്കിച്ചേര്‍ത്തു അവ; ആടയാഭരണങ്ങളുടേയും അലങ്കാരങ്ങളുടേയും ആധിക്യമില്ലാതെ, ദുര്‍ഗ്രഹതയുടേയും ദുരൂഹതയുടേയും കെട്ടുപാടുകളില്ലാതെ, സാധാരണക്കാരുടെ മനസ്സുമായി അനായാസം സംവദിച്ചു.

വിഷയം നെഹ്രുവിയന്‍ സോഷ്യലിസമോ ബഷീറിന്റെ ബാല്യകാലസഖിയോ നര്‍ഗ്ഗീസിന്റെ നഷ്ട പ്രണയങ്ങളോ എം എസ് സുബ്ബുലക്ഷ്മിയുടെ വെങ്കടേശസുപ്രഭാതമോ എന്തുമാകട്ടെ, ഭാഷ ഇംഗ്ലീഷോ മലയാളമോ ആവട്ടെ, ടി ജെ എസ് എഴുതുമ്പോള്‍ ജീവിതം സ്പന്ദിച്ചു അതില്‍. അറിവിന്റെ പുതുപുതു ആകാശങ്ങളിലേക്ക് വീണ്ടും വീണ്ടും നമ്മെ കൈപിടിച്ചുയര്‍ത്താന്‍ പോന്ന എന്തോ ഒരു ജാലവിദ്യയുണ്ടായിരുന്നു ആ എഴുത്തില്‍. ഓരോ വായനയിലും ഉള്ളിലെ വായനക്കാരനെ നവീകരിക്കാന്‍ പോന്ന മാജിക്.

അതുകൊണ്ടുതന്നെ എഴുത്തുകാരനായ ടി ജെ എസ് എനിക്കേറെ പ്രിയങ്കരന്‍, പത്രാധിപരായ ടി ജെ എസ്സിനെക്കാള്‍. ആദരാഞ്ജലികള്‍

ravi menon tribute to Veteran journalist TJS George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT