കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹം file
Kerala

'സര്‍ട്ടിഫിക്കറ്റ് നോക്കി കല്യാണത്തിന് പോവാനാവുമോ?; കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ'

ഇങ്ങനെ ഒരുവിവാഹം നടന്നപ്പോള്‍ കുറച്ചുകൂടി കൗതുകം ഉണ്ടായി. അതുകൊണ്ട് നെയ്യാറ്റിന്‍കരയില്‍ ഓടിച്ചെന്ന് ഒന്ന് നോക്കിയിട്ട് പോയി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ കല്യാണ വിവാദത്തില്‍ തനിക്കെതിരെ കേസ് എടുക്കുന്നെങ്കില്‍ കേസ് എടുക്കട്ടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല കല്യാണത്തിന് പോയതെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

'അവര്‍ക്ക് കേസ് എടുക്കാന്‍ അവകാശമുണ്ട്. അതിനെന്താ?. ഞാന്‍ മിക്കവാറും ഒരു ദിവസം പത്തോ പതിനഞ്ചോ വിവാഹത്തിന് പോകാറുണ്ട്. അതൊാന്നും അവരുടെ സര്‍ട്ടിഫിക്കറ്റ് നോക്കിയിട്ടല്ല പോകാറുള്ളത്. ഇങ്ങനെ ഒരുവിവാഹം നടന്നപ്പോള്‍ കുറച്ചുകൂടി കൗതുകം ഉണ്ടായി. അതുകൊണ്ട് നെയ്യാറ്റിന്‍കരയില്‍ ഓടിച്ചെന്ന് ഒന്ന് നോക്കിയിട്ട് പോയി. അതിന്റെ പേരില്‍ കേസ് എടുക്കയാണെങ്കില്‍ എടുക്കട്ടെ. ഞാന്‍ അവിടെ പോയെന്നത് ശരി തന്നെയാണ്. അവര്‍ കല്യാണം കഴിച്ചതില്‍ നമ്മള്‍ കിടന്ന് ഉത്കണ്ഠപ്പെടേണ്ട കാര്യമെന്താണ്. കല്യാണത്തില്‍ പങ്കെടുത്തതില്‍ എന്റെ ഭാഗത്തുനിന്ന് പിഴവ് ഉണ്ടായെങ്കില്‍ കേസ് എടുത്തോട്ടെ, എല്ലാ സര്‍ട്ടിഫിക്കറ്റുകളും അമ്പലത്തില്‍ കൊടുത്ത ശേഷമായിരിക്കം അവര്‍ വിവാഹിതരായത്' ശിവന്‍കുട്ടി പറഞ്ഞു.

മാര്‍ച്ച് 11നായിരുന്നു തിരുവനന്തപുരത്തെ അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണെന്ന് മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയതോടെയാണ് വിവാഹം വിവാദമായത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെയാണ് കേസെടുത്തത്.

വിവാഹ വിവാദത്തിനിടെ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 18 വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഈ മാസം റദ്ദാക്കിയത്. വിവാഹത്തിന് ശേഷമാണ് ഈ റദ്ദാക്കല്‍ നീക്കം നടന്നിരിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ആധാറും പാന്‍കാര്‍ഡും ലഭ്യമായത്. ഈ രേഖകളിലെല്ലാം പതിനെട്ട് വയസ് പൂര്‍ത്തിയായിരുന്നു. പെണ്‍കുട്ടി കേരളത്തിലെത്തിയത് നിയമപരമായി ലഭിച്ച രേഖകളുമായാണ്.

'Ready to Face Action': V Sivankutty Responds to Kumbh Mela Wedding Row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു

'മഹാപ്രളയം മനുഷ്യനിര്‍മിതം'; മുന്‍ മന്ത്രിയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

'പറക്കും ബസ്'... ഇനി കൂടുതൽ വേ​ഗവും വൃത്തിയും ഉള്ള ന​ഗര യാത്ര! വീണ്ടും വാ​ഗ്ദാനവുമായി ​ഗഡ്കരി