ജെ ദേവിക ഫോട്ടോ:വിന്‍സെന്‍റ് പുളിക്കല്‍
Kerala

'നിഖാബ് മുസ്ലീങ്ങളുടെ ഐഡന്‍റിറ്റി, നമ്പൂതിരി സ്ത്രീകളുടെ കാര്യം അങ്ങനെയായിരുന്നില്ല'

നമ്പൂതിരി സ്ത്രീകളെ ആരും കാണരുത് എന്നായിരുന്നു. മുസ്ലീം സ്ത്രീകളെ നിഖാബോടെ കാണുക എന്നത് പ്രശ്‌നമല്ല. നിഖാബിടുന്നത് പൊതുദര്‍ശനത്തിന് പോകാന്‍ വേണ്ടിയാണ്. നമ്പൂതിരി സ്ത്രീകള്‍ക്ക് അങ്ങനെയല്ല. നിങ്ങള്‍ അവരെ കണ്ടുകൂടാ എന്നായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുസ്ലീം ജനത അവരുടെ ഐഡന്റിറ്റി കാണിക്കാനാണ് നിഖാബ് ഉപയോഗിക്കുന്നതെന്ന് ആക്ടിവിസ്റ്റ് ജെ ദേവിക. എന്നാല്‍ നമ്പൂതിരി സ്ത്രീകളുടെ കാര്യം അങ്ങനെയായിരുന്നില്ല. അവരെ കാണാന്‍ പോലും പാടില്ല എന്നായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആഗോള തലത്തില്‍ ശ്രദ്ധിച്ചാല്‍ മനസിലാകും അവരില്‍ പുരുഷന്‍മാരും സ്ത്രീകളും ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രധാരണ രീതിയുള്ളവരാണ്. റിലീജിയസായ ആളുകളുടെ കാര്യമാണ് പറഞ്ഞതെന്നും ദേവിക കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എക്‌സ്പ്രസ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു ജെ ദേവിക.

നമ്പൂതിരി സ്ത്രീകളെ ആരും കാണരുത് എന്നായിരുന്നു. മുസ്ലീം സ്ത്രീകളെ നിഖാബോടെ കാണുക എന്നത് പ്രശ്‌നമല്ല. നിഖാബിടുന്നത് പൊതുദര്‍ശനത്തിന് പോകാന്‍ വേണ്ടിയാണ്. നമ്പൂതിരി സ്ത്രീകള്‍ക്ക് അങ്ങനെയല്ല. നിങ്ങള്‍ അവരെ കണ്ടുകൂടാ എന്നായിരുന്നു. മറക്കുടയും പൊതയും ആയി പോകുമ്പോള്‍ അവരെ കണ്ടുപോയാല്‍ നമ്പൂതിരി സ്ത്രീകള്‍ ജാതിയില്‍ നിന്ന് പുറത്താണ്. അവരെ സ്മാര്‍ത്തവിചാരം ചെയ്ത് അവരെ പുറത്താക്കും. പടിയടച്ച് പിണ്ഡം വെക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിജാബ് എങ്ങനെ ധരിക്കണമെന്ന് അവര്‍ ലോകം മുഴുവനുമുള്ള സ്‌റ്റൈല്‍ നോക്കുന്നു. കേരളത്തില്‍ കൂടുതല്‍ ഉള്ളത് കൂടുതലും മലേഷ്യന്‍ രീതിയാണ്. കേരളത്തിലെ മുസ്ലീം സമുദായത്തിന്റെ വസ്ത്രധാരണ രീതിയെക്കുറിച്ച് അവര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യട്ടെ. യഥാര്‍ഥത്തില്‍ സാരി ഇന്ത്യന്‍ വസ്ത്രമേയല്ല. അത് അടിച്ചേല്‍പ്പിക്കുമ്പോഴില്ലാത്ത ഭയമെന്തിനാണ് മുസ്ലീം വിഭാഗത്തിന്റെ കാര്യത്തിലുള്ളത്.

മുഖം മറച്ചതുകൊണ്ട് അവരുടെ കഴിവുകള്‍ ഇല്ലാതാകുന്നില്ല. മുസ്ലീങ്ങളെ ഇത്രമേല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് പുറത്തു നിന്നുള്ള പരിഷ്‌കരണം അടിച്ചേല്‍പ്പിച്ചാല്‍ അത് മുസ്ലീം സ്ത്രീകള്‍ക്ക് നെഗറ്റീവായിട്ടാണ് വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക

Weekly horoscope (August 23- August 29, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

100 മീറ്റർ വെറും '9.39' സെക്കൻഡിൽ! ഉസൈൻ ബോൾട്ടിനെ വെല്ലും 'ടിയാൻ​ഗോങ് റോബോട്ട്'! (വിഡിയോ)