ഫയല്‍ ചിത്രം 
Kerala

ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ; രണ്ടു പേരുകളില്‍ കൊളീജിയത്തില്‍ വിയോജിപ്പ്

ഹൈക്കോടതി കൊളീജിയം ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം വ്യാഴാഴ്ച പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. അഞ്ചുപേരുടെ പേരുകള്‍ ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ടു പേരുകളില്‍ വിയോജിപ്പുകളോടെയാണ് ശുപാര്‍ശ. ഹൈക്കോടതി കൊളീജിയം ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം വ്യാഴാഴ്ച പരിഗണിക്കും. 

ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് രജിസ്ടട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വിന്‍സെന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്‌നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ് ഗിരീഷ്, കാസര്‍കോട് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തത്. 

സീനിയോറിട്ടി, തൊഴില്‍പരമായ മികവ് തുടങ്ങിയവ പരിഗണിച്ചശേഷമാണ് കൊളീജിയം പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഹൈക്കോടതിയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകള്‍ കണക്കിലെടുത്താണ് ഇത്രയും പേരുടെ പേരുകള്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. രണ്ടുപേരുടെ പേരുകളിലുള്ള വിയോജിപ്പും സുപ്രീംകോടതി കൊളീജിയത്തിനുള്ള റിപ്പോര്‍ട്ടിലുണ്ടാകും. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഹൈക്കോടതി കൊളീജിയം യോഗം ചേര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT