Record liquor sales during Onam in the state പ്രതീകാത്മക ചിത്രം
Kerala

സംസ്ഥാനത്ത് ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം, വില്‍പ്പനയില്‍ കരുനാഗപ്പള്ളി മുന്നില്‍

സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസമായ ഇന്നലെ മദ്യവില്‍പ്പന തകൃതിയായി നടന്നത്.

വില്‍പ്പനയില്‍ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് കൊല്ലം ജില്ലയില്‍ തന്നെയുള്ള ആശ്രാമം ഔട്ട്‌ലെറ്റ് ആണ്. പത്തുദിവസം നീണ്ടുനിന്ന ഈ ഓണസീസണില്‍ 826 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്‌കോയിലൂടെ 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഇന്നും ഞായറാഴ്ചയും മദ്യശാലകള്‍ തുറക്കില്ല

തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ഞായറാഴ്ച ശ്രീനാരായണ ഗുരു ജയന്തി ദിവസവും 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും സംസ്ഥാനത്തെ ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസമായ ഇന്നലെ മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Record liquor sales during Onam in the state; Liquor worth Rs 826 crores sold in 10 days; Karunagappally leads in sales

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT