Kerala Rain 
Kerala

പെരുമഴയാണ് ജാഗ്രത വേണം; അനാവശ്യയാത്ര ഒഴിവാക്കുക; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്; വയനാട്ടില്‍ കര്‍ശന നിയന്ത്രണം

അഞ്ച് വടക്കന്‍ ജില്ലകളില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കല്‍പ്പറ്റ: വയനാട്ടില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മേപ്പാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാളെയും മറ്റന്നാളും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിപ്പിക്കരുതെന്നും വയനാട്ടിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.

പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അഞ്ച് വടക്കന്‍ ജില്ലകളില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നാളെ യെലോ അലര്‍ട്ടുണ്ട്.

ഞായറാഴ്ചയും സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ട് തുടരും. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ്.

Red Alert: Strict restrictions in Wayanad for two days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

റെഡ് അലര്‍ട്ട്: കാസര്‍കോട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'പ്ലെയിങ് ഇലവനെ' കാവ്യ മാരൻ തീരുമാനിക്കും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇം​ഗ്ലണ്ട് താരം

400 കിലോമീറ്റര്‍ സഞ്ചരിച്ച് ആക്രമണം; ഇന്ത്യയ്ക്ക് കവചമൊരുക്കുന്ന എസ് 400 മിസൈലുകള്‍; പാക്കിസ്ഥാന് ആശങ്കയെന്തിന് ?

മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതലാണോ? ദിവസവും പാലിക്കേണ്ട ഹെയർ കെയർ ദിനചര്യ

SCROLL FOR NEXT