വൈദ്യുതി ചെലവ് കുറയ്ക്കാം; വാഷിങ് മെഷീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  ഫെയ്‌സ്ബുക്ക്
Kerala

വൈദ്യുതി ചെലവ് കുറയ്ക്കാം; വാഷിങ് മെഷീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപരും: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ വൈദ്യുത ചെലവ് കുറഞ്ഞ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിര്‍ദേശവുമായി കെഎസ്ഇബി. വാഷിങ് മെഷീന്‍ വാങ്ങുമ്പോള്‍ വൈദ്യുതി ചെലവ് കുറഞ്ഞവ വാങ്ങിക്കണമെന്നാണ് നിര്‍ദേശം.

കെഎസ്ഇബിയുടെ കുറിപ്പ്

പലതരം വാഷിങ് മെഷീനുകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം.

ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്.

മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിങ്)

മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിങ്)

1. ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2. വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുളളതല്ല.

3. നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.

4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.

5. വാഷിങ് മെഷീന്‍ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക.

6. ഉപയോഗം കഴിഞ്ഞാല്‍ വാഷിങ് മെഷിന്റെ സ്വിച്ച് ബോര്‍ഡിലെ സ്വിച്ചും ഓഫ് ചെയ്യുക.

7. കഴിയുന്നതും വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT