ആഗോള അയ്യപ്പസംഗമം രജിസ്‌ട്രേഷന്‍ തുടങ്ങി 
Kerala

ആഗോള അയ്യപ്പസംഗമം രജിസ്‌ട്രേഷന്‍ തുടങ്ങി; ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കും; ദേവസ്വം ബോര്‍ഡ്

വിദേശത്തുനിന്ന് നാലായിരം പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയതായും ശബരിമലയില്‍ നിരന്തരം വരുന്നവരെന്നത് മാത്രമായിരിക്കും ഇതിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആംരഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. പങ്കെടുക്കുന്നവര്‍ ശബരിമല പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യണമെന്നും പിഎസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പഭക്തന്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. വിദേശത്തുനിന്ന് നാലായിരം പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയതായും ശബരിമലയില്‍ നിരന്തരം വരുന്നവരെന്നത് മാത്രമായിരിക്കും ഇതിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ ഖ്യാതി ലോകമെമ്പാടും എത്തിക്കാന്‍ സാധിക്കുമെന്ന് പിഎസ്് പ്രശാന്ത് പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച ശബരിമല മാസ്റ്റര്‍ പ്ലാന്‍ അവരുടെ മുന്നില്‍ അവതരിപ്പിക്കും. അവരുടെ നിര്‍ദേശങ്ങളും പിന്തുണയും ഉറപ്പാക്കും. മണ്ഡല-മകരവിളിക്കിന്റെ വിളംബരം കൂടിയായി ആഗോള അയ്യപ്പസംഗമം മാറുമെന്നും അദ്ദേഹം പറഞ്ഞു.

സംഘാടകസമിയുടെ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രിയാണ്. മറ്റ് രക്ഷാധികാരികള്‍ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ദേവസ്വം വകുപ്പ് മന്ത്രി എന്നിവരായിരിക്കും. പത്തുകോടി രുപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ മുഴുവന്‍ പണവും സ്‌പോണസര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ ആചാരാനുഷ്ഠാനം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. സുപ്രീം കോടതിയില്‍ നിലപാട് തിരുത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തുമെന്നും നിയമവിധേയമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

The registration for the Global Ayyappa Sangamam has begun, according to the Travancore Devaswom President, P.S. Prashanth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT