പ്രതീകാത്മക ചിത്രം 
Kerala

40 ശതമാനം സബ്‌സിഡി, കുറഞ്ഞ ചെലവില്‍  പുരപ്പുറ സോളാര്‍ പദ്ധതി; രജിസ്‌ട്രേഷന്‍ 23 വരെ 

സൗര പുരപ്പുറ സോളാര്‍ പദ്ധതിയ്ക്കായുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 23ന് അവസാനിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൗര പുരപ്പുറ സോളാര്‍ പദ്ധതിയ്ക്കായുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 23ന് അവസാനിക്കും. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കെഎസ്ഇബിയുടെ സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍  ഇതിനോടകം 35,000ല്‍പ്പരം ഉപഭോക്താക്കള്‍ ചേര്‍ന്നതായി കെഎസ്ഇബി അറിയിച്ചു.

സോളാര്‍ നിലയത്തിന്റെ ആകെ തുകയില്‍ നിന്ന് സബ്‌സിഡി കുറച്ചുള്ള തുക മാത്രം ഉപഭോക്താക്കള്‍ നല്‍കിയാല്‍ മതിയെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.  കെഎസ്ഇബി നേരിട്ട് നടത്തുന്ന ഈ പദ്ധതി 2023 സെപ്റ്റംബര്‍ 23ന് അവസാനിക്കുകയാണ്. ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ തെരഞ്ഞെടുത്ത ഡവലപ്പര്‍മാരുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പദ്ധതി നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതാണെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
  
www.ekiran.kseb.in എന്ന വെബ്‌സൈറ്റിലൂടെ ഈ പദ്ധതിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും.  രജിസ്റ്റര്‍ ചെയ്യുന്നവര്‍ 2023 സെപ്റ്റംബര്‍ 23ന്  മുമ്പായി പദ്ധതി പൂര്‍ത്തീകരിക്കേണ്ടതാണ്.  ഓണത്തോടനുബന്ധിച്ച് ചില ഡവലപ്പര്‍മാര്‍ പ്രത്യേക ഓഫറുകളും നല്‍കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം