KSEB  
Kerala

ഇരുള്‍ അകലുമോ? ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.

യൂണിറ്റിന് 12.50 രൂപവരെ വിലയുള്ള കരാറുകള്‍ക്ക് അനുമതിനല്‍കിയിട്ടുണ്ട്. ശരാശരി 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളിലാണിത്. 2027 മെയ് വരെയുള്ള കരാറുകള്‍ക്കാണ് അനുമതി.

ഒക്ടോബര്‍മുതലാണ് വൈദ്യുതി വാങ്ങുന്നത്. അതിനാല്‍ നിയന്ത്രണം ഉടനെ ഒഴിവാകില്ല. ഈ മാസം ഇനി വൈദ്യുതി വാങ്ങേണ്ടതില്ലെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഈ മാസം രാത്രിയില്‍ വളരെക്കുറഞ്ഞ അളവിലുള്ള വൈദ്യുതിക്കാണ് കരാര്‍. അതുകൊണ്ട് പ്രയോജനമില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് ഇത്രയും കൂടിയവിലയ്ക്ക് അനുമതിനല്‍കിയത്.

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്നും ഇത് കീഴ്വഴക്കമാക്കില്ലെന്നും കമ്മീഷന്‍ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് വില കൊടുത്തും വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കെഎസ്ഇബിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

Regulatory Commission grants approval to purchase electricity at a high price in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോകം ഇന്ത്യയില്‍'; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

അടിമാലിയില്‍ ഇരട്ടകുട്ടികളുടെ മരണത്തില്‍ ദുരൂഹത; രാസവസ്തു കഴിച്ചെന്ന് മൊഴി, മാതാപിതാക്കള്‍ കസ്റ്റഡിയില്‍

പവര്‍കട്ട് സമയത്ത് യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്; വിഡിയോ

ടോള്‍ കടക്കാന്‍ 10 സെക്കന്‍ഡില്‍ താഴെ; ഓട്ടോമാറ്റിക് ഫാസ്ടാഗ് മാര്‍ച്ച് മുതല്‍; പോര്‍ട്ട് ചെയ്യാന്‍ 'വണ്‍ ടാഗ്'

ഡ്രോണ്‍ ആക്രമണം; സൗദിയുടെ കുറ്റന്‍ എണ്ണ പൈപ്പ് ലൈനില്‍ കേടുപാടുകള്‍; വിതരണം നിര്‍ത്തി, ആഗോള എണ്ണവില ഉയരാന്‍ സാധ്യത