മുഹമ്മദ് നിയാസ്  
Kerala

കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണത്തിന് ഇരയാക്കി?; മൊബൈല്‍ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും; ഹബീബിയ്യ ഇസ്ലാമിയ അക്കാദമി കേന്ദ്രീകരിച്ച് വന്‍ സാമ്പത്തിക ഇടപാട് നടന്നു

സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിനാണ് പൊലീസ് നീക്കം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്ലം: പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ മതപണ്ഡിതന്‍ കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി സൂചന. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. ഓച്ചിറയിലെ ഹബീബിയ്യ ഇസ്ലാമിയ അക്കാദമി കേന്ദ്രീകരിച്ച് വന്‍ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തി. സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിനാണ് പൊലീസ് നീക്കം.

ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെ പതിനാറുകാരി മാത്രമാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്.

വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി അഞ്ചുലക്ഷത്തോളം ഫോളോവേഴ്സുള്ള മതപണ്ഡിതനാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയുടെ പിതാവിന്റെ അമ്മയുടെ ശരീരത്തില്‍ കൂടിയിട്ടുള്ള ബാധ ഒഴിപ്പിക്കാനാണെന്നു പറഞ്ഞ് പരാതിക്കാരിയെയും അച്ഛന്റെ അമ്മയെയും വിളിച്ചുവരുത്തിയിരുന്നു. അവിടെവെച്ചും ഇയാള്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍വെച്ചും 16-കാരിയെ പീഡിപ്പിച്ചതായാണ് പരാതി. 2025 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് പീഡനം നടന്നത്. പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതിനെത്തുടര്‍ന്ന് വിവരമറിഞ്ഞ പൊലീസ് പരാതിക്കാരിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി എ.സി.പി. ആര്‍. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ. ജി. ഗോപകുമാര്‍, ഓച്ചിറ എസ്.എച്ച്.ഒ. ഷമീര്‍, എസ്.ഐ. വേണുഗോപാല്‍, എസ്.സി.പി.ഒ.മാരായ സുരേഷ്, ദീപു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു, ഇനി സമയമില്ല'; ജെറ്റ് വിമാനം കുത്തനെ താഴോട്ട് പതിച്ച് ഒന്‍പതുപേര്‍ മരിച്ചു; വിഡിയോ

മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗം, 8 കോച്ചുകള്‍, 557 യാത്രക്കാര്‍; അറിയാം ഇന്ത്യയിലെ ആദ്യ ബുളളറ്റ് ട്രെയിനിലെ സൗകര്യങ്ങള്‍

നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പിക്കെതിരെ കുറ്റപത്രം; ഐടി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി

'ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു'; ജെറ്റ് വിമാനം ജനവാസമേഖലയില്‍ വീണ് 9 മരണം; 'മുരശ്' തീവ്രചുഴലിക്കാറ്റായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രായം കുറഞ്ഞ ലോക ചാംപ്യന്‍; ഫോര്‍മുല വണ്ണില്‍ ചരിത്രമെഴുതി കിമി ആന്റൊണെല്ലി