കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍  
Kerala

നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ അതിനെക്കാള്‍ മികച്ച സാഹചര്യമാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. ജോര്‍ജ് കുര്യന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതോടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടിയുടെ നീക്കം.

കോട്ടയത്തെ കാണക്കാരി സ്വദേശിയാണ് ജോര്‍ജ് കുര്യന്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി കാഞ്ഞിരപ്പള്ളി കേന്ദ്രകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കുര്യന്‍. കോട്ടയത്തും പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളിയിലും കേന്ദ്രമന്ത്രിയെന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തുണയാകുമെന്ന പ്രതീക്ഷയിലാണ് കുര്യനും.

Reports suggest that Union Minister George Kurian will contest the Assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

Today's Rashi Phalam April 12 | ജോലിയില്‍ ഉയര്‍ച്ച നേടും, അഭിപ്രായ ഭിന്നത മാറും

കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം; ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്

കോട്ടയം ഉദയനാപുരം പഞ്ചായത്തില്‍ പക്ഷിപ്പനി, 8 തദ്ദേശങ്ങളില്‍ മുന്‍കരുതല്‍

മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ജില്ല കലക്ടര്‍

SCROLL FOR NEXT