അറസ്റ്റിലായ രേഷ്മ / ഫയല്‍ 
Kerala

രേഷ്മയുടെ അജ്ഞാത കാമുകന്‍ അനന്ദു ?; ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി ; കേസില്‍ വഴിത്തിരിവ്

അനന്ദു എന്ന പേരിലുള്ള  അക്കൗണ്ട് വ്യാജമെന്നാണ് പൊലിസിന്റെ സംശയം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. ഫെയ്‌സ്ബുക്ക് സുഹൃത്തിന്റെ ഐ ഡി അനന്ദു എന്ന പേരിലാണെന്ന് പൊലീസ് കണ്ടെത്തിയത്. 

എന്നാല്‍ അനന്ദു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമെന്നാണ് പൊലിസിന്റെ സംശയം. കാമുകനൊപ്പം പോകാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നാണ് രേഷ്മ പൊലീസിന് മൊഴി നല്‍കിയത്. വര്‍ക്കലയില്‍ അടക്കം പല സ്ഥലങ്ങളിലും പോയിട്ടും രേഷ്മയ്ക്ക് അനന്ദുവിനെ കാണാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. 

അനന്ദുവിനെ വാട്‌സ്ആപ്പ് കോള്‍ വഴി സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അജ്ഞാത കാമുകനെ കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്‌നത്തിലാണ് അന്വേഷണ സംഘം. ഇന്നലെ ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്ത ഭര്‍തൃസഹോദരഭാര്യ ആര്യയുടെ മൊബൈല്‍ ഫോണാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. 

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുക ലക്ഷ്യമിട്ട് പൊലീസ് ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാതിരുന്ന ആര്യ, ബന്ധുവായ ഗ്രീഷ്മയ്‌ക്കൊപ്പം ഇത്തിക്കരയാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. രണ്ടാമതൊരു കുട്ടിയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന് കാമുകന്‍ പറഞ്ഞതുകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നും രേഷ്മ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്