ഫയല്‍ ചിത്രം 
Kerala

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ ? ;  തീരുമാനം നാളെ

ടെസ്റ്റുകള്‍ കൃത്യമായി നടക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് ഉയർന്നു നില്‍ക്കുന്നതെന്ന് ഉന്നതതലയോഗം വിലയിരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. നാളെ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. 

ടെസ്റ്റുകള്‍ കൃത്യമായി നടക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് ഉയർന്നു നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. കേരളത്തിലെ ടെസ്റ്റുകളില്‍ കേന്ദ്രസംഘം തൃപ്തി പ്രകടിച്ചിട്ടുണ്ട്. 

നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ട. ടിപിആര്‍ 10 ല്‍ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വേണ്ടെന്ന് ആരോഗ്യവകുപ്പും പൊലീസും ആവശ്യപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 

നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു

Weekly Rashi Phalam (April 26- May 02, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam April 27|പുതിയ തീരുമാനങ്ങൾ എടുക്കാൻ അനുയോജ്യമായ സമയം

സര്‍വം 'റിങ്കു മയം'; 83*, 5 ക്യാച്ച്, സൂപ്പര്‍ ഓവറില്‍ കിടിലന്‍ ഫോറും! ത്രില്ലര്‍ പോരാട്ടം ജയിച്ചു കയറി കൊല്‍ക്കത്ത

റണ്ണിനായി ഓടി, പിന്നെ തിരിഞ്ഞോടി ക്രീസിലേക്ക് ഡൈവ്; കെകെആർ താരത്തിന്റെ അസാധാരണ ഔട്ട്! ഹെൽമെറ്റ് വലിച്ചെറിഞ്ഞു, കത്തും വിവാദം (വിഡിയോ)

SCROLL FOR NEXT