വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു 
Kerala

രക്തം വാര്‍ന്നനിലയില്‍ മൃതദേഹം; കിടക്കയില്‍ കത്തി; കൊച്ചിയില്‍ വയോധികയായ അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോണോക്കരയില്‍ വിരമിച്ച അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. 70 വയസുകാരിയായ വനജയാണ് മരിച്ചത്. കിടപ്പുമുറിയില്‍ കണ്ട മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

ബന്ധുക്കള്‍ക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. വീട്ടുകാര്‍ ഇന്നലെ രാത്രി പുറത്തുപോയി വന്നപ്പോഴാണ് വനജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റൂമില്‍ ചോര തളം കെട്ടിക്കിടക്കുയും കിടക്കയില്‍ നിന്ന് കത്തി കണ്ടെത്തുകയും ചെയ്തു. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണത്തിന്റെ യഥാര്‍ഥ വസ്തുത അറിയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.

Retired teacher found dead under mysterious circumstances in kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ

'കൈവിട്ട കളി'; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ

ചുംബിച്ചാൽ ഉത്കണ്ഠ പകരുമോ? സാധ്യത തള്ളിക്കളയരുതെന്ന് ​പഠനം