രേവന്ത് റെഡ്ഡി- പിണറായി വിജയന്‍ 
Kerala

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി പിണറായി വിജയന് കത്തയച്ചു. പതിറ്റാണ്ടുകളായി നേരിടുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ നീക്കമാണ് ലോക്സഭാ സീറ്റുകളുടെ വിപുലീകരണമെന്നു കത്തില്‍ പറയുന്നു.

സാമ്പത്തിക വിഭജനത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രം ഒറ്റപ്പെടുത്തുകയാണ്. സാമ്പത്തിക അനീതിക്ക് പുറമേ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ്. ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും രേവന്ത് റെഡ്ഡി കത്തില്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. 'നീ പോ മോനെ വിജയാ' എന്ന രേവന്ത് റെഡ്ഡിയുടെ പരിഹാസവും, അതിന് 'ഡാഷ് മോനേ രേവന്താ' എന്ന് പിണറായി മറുപടി കൊടുത്തതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി കത്തെഴുതിയിരിക്കുന്നത്.

വനിതാ സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വര്‍ദ്ധിപ്പിക്കുന്ന മണ്ഡല പുനര്‍നിര്‍ണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും പ്രധാന മന്ത്രി കത്തയച്ചിരുന്നു. ഈമാസം 16, 17, 18 തീയതികളിലാണ് ചര്‍ച്ച. ചര്‍ച്ചക്ക് മുന്നോടിയായി കരട് ബില്ലിന്റെ പകര്‍പ്പ് എം പിമാര്‍ക്ക് കൈമാറി. സംസ്ഥാനങ്ങളില്‍ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 35 സീറ്റുകളും വര്‍ധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Delimitation; 'We should stand together against the Center', Revanth Reddy seeks Pinarayi Vijayan's support

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

കേരളത്തിൽ പ്രതിദിനം വർധിക്കുന്ന എംഎസ് ബാധിതർ, വില്ലൻ വിറ്റാമിൻ ഡി? എന്താണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോ​ഗം?

'അതിവേഗം', എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ദുബൈയില്‍ 'ഈസി'യായി വാഹനം ഓടിക്കാം

'കുറച്ചു പശ കയ്യില്‍ തേച്ചിട്ട് ഇറങ്ങുക'; തുടർച്ചയായി ഹിറ്റ് വിക്കറ്റ്, സായി സുദർശനെ 'ട്രോളി' മുൻ താരങ്ങൾ (വിഡിയോ)

SCROLL FOR NEXT