Revenue Minister K Rajan  ടിവി ദൃശ്യം
Kerala

വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടിയുടെ ഔദാര്യം; കേന്ദ്രത്തിനെതിരെ കേരളം

ദുരിത ബാധിതരുടെ കടം പോലും എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറാവുന്നില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 206.56 കോടി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പുനര്‍നിര്‍മാണത്തിന് 2000 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 260 കോടിയോളം രൂപയാണ് അനുവദിച്ചത്. ദുരിത ബാധിതരുടെ കടം പോലും എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹണമാണിതെന്നും മന്ത്രി ആരോപിച്ചു.

ദുരന്തം നടന്ന് അഞ്ച് മാസക്കാലത്തോളം എല്‍ 3 വിഭാഗത്തില്‍പ്പെട്ട ദുരന്തമാണെന്ന് അറിയിക്കാതെ മറച്ചുവച്ചു. ലഭ്യമായ സഹായങ്ങള്‍ നിഷേധിച്ചു. 1222 കോടിയുടെ നഷ്ടം കാണിച്ച് നിവേദനം നല്‍കി. ഒരു രൂപ പോലും നല്‍കിയില്ല. 2221.03 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിന് അപേക്ഷിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ 206.56 കോടി അനുവദിച്ചിരിക്കുന്നത്. ഈ ഔദാര്യം പച്ചയായ അവഗണനായണ് എന്നും മന്ത്രി ആരോപിച്ചു. കേരളത്തില്‍ അര്‍ഹമായ പണം ലഭിച്ചില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചതിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വയനാട് ദുരന്തത്തേയും പരിഗണിച്ചത്. വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.

Revenue Minister K Rajan has said that the amount allocated by the Central Government for the reconstruction of the Mundakai-Churalmala landslide disaster-affected area is inadequate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT