പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയുള്ളപ്പോൾ വീണ്ടും വിവാഹം; റവന്യൂ ഉദ്യോഗസ്ഥരായ നവദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍

ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നിയമപരമായി ഭാര്യ നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ നവദമ്പതികളെ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. മരട് സ്വദേശിനിയായ ആദ്യ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍ ആര്‍) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ ആര്‍) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി സ്മിതയെയുമാണ് കലക്ടര്‍ ഡോ. രേണു രാജ് സസ്‌പെന്‍ഡ് ചെയ്തത്.

പദ്മകുമാറും സ്മിതയും കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്ത്രതില്‍ വെച്ച് വിവാഹിതരാകുകയായിരുന്നു. ഇതിന്റെ രേഖകള്‍ അടക്കമാണ് ആദ്യഭാര്യ കലക്ടര്‍ക്ക് പരാതി നല്‍കിയത്. 

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT