റിപ്പർ ജയാനന്ദൻ/ ഫയൽ 
Kerala

പുസ്തക പ്രകാശനത്തിൽ പങ്കെടുക്കണം; റിപ്പർ ജയാനന്ദന് രണ്ട് ദിവസത്തെ പരോൾ 

ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പരോൾ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുമ്പോൾ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്കാണ് കോടതി പരോൾ അനുവദിച്ചത്. 

ഈ മാസം 22, 23 തീയതികളിൽ രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 23ന് കൊച്ചിൽ ആണ് പുസ്തക പ്രകാശനം. ജയാനന്ദന്റെ ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ നിലവിൽ വിയൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം