മാണ്ഡ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു 
Kerala

മാണ്ഡ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

കോഴിക്കോട് മാങ്കാവ് സ്വദേശികളായ കെ ബാസല്‍ മുഹമ്മദലി, ലിഫായിന്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: കര്‍ണാടകയില്‍ മാണ്ഡ്യയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മാങ്കാവ് സ്വദേശികളായ കെ ബാസല്‍ മുഹമ്മദലി, ലിഫായിന്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്.

ബംഗളൂരു - മൈസുരു എക്‌സ്പ്രസ് വേയിലായിരുന്നു അപകടം.ജീപ്പ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു വാഹനം. ദേശീയപാതയില്‍ ലോറി പെട്ടന്ന് നിര്‍ത്തിയതോടെ തൊട്ടുപിന്നിലായി വന്ന കാര്‍ ലോറിയിലിടിക്കുകയായിരുന്നവെന്നാണ് വിവരം.

ജീപ്പിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റൊരാളുടെ പരിക്ക് ഗുരുതരമാണ്.

Road Accident in Mandya: Two Malayalis Killed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍

ഫൗണ്ടേഷനും കൺസീലറും ഉപയോഗിച്ചാൽ മറ്റൊരാളായതുപോലെ തോന്നും; സ്വന്തം ചർമത്തിൽ വിശ്വാസമുണ്ടാകണം: സായി പല്ലവി

ധാബ സ്റ്റൈൽ തന്തൂരി റൊട്ടി വീട്ടിൽ ഉണ്ടാക്കിയാലോ, അതും കുക്കറിൽ!

'സ്റ്റാലിന്‍ സവര്‍ക്കര്‍ 2.0'; ഡിഎംകെയ്‌ക്കെതിരെ ടിവികെ

ഭരണഘടന മാറ്റാന്‍ ശ്രമിച്ചു, പക്ഷെ നടന്നില്ല; പാര്‍ലമെന്റില്‍ പരാജയപ്പെട്ട 12 ഭേദഗതി ബില്ലുകള്‍