പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേയ്ക്ക് പതിച്ചു, അല്‍പ്പ സമയം ഗതാഗതം സ്തംഭിച്ചപ്പോള്‍   വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

മൂന്നാര്‍ ഗ്യാപ് റോഡിലേയ്ക്ക് വീണ്ടും പാറക്കല്ലുകള്‍ വീണു, ഒഴിവായത് വന്‍ അപകടം

ഈ സമയം സംഭവസ്ഥലത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മൂന്നാര്‍ ദേവികുളം റൂട്ടില്‍ ഗ്യാപ്പ് റോഡിന് സമീപം പാതയോരത്തു നിന്നും പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിച്ചു. വളരെ ഉയരത്തിലുള്ള മണ്‍തിട്ടയില്‍ നിന്നും അടര്‍ന്ന് വീണ പാറക്കല്ലുകള്‍ റോഡില്‍ വീണ് ചിതറി. ഈ സമയം സംഭവസ്ഥലത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. തുടര്‍ന്നാണ് പാറക്കലുകള്‍ അടര്‍ന്ന് പോന്നത്. മധ്യവേനല്‍ അവധിക്കാലമായതിനാല്‍ ധാരാളം സഞ്ചാരികള്‍ ഗ്യാപ്പ് റോഡിലേക്ക് എത്തുന്നുണ്ട്.

പ്രദേശത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്ന സമയത്താണ് പാറക്കല്ലുകള്‍ അടര്‍ന്ന് വീണത്. മഴക്കാലങ്ങളില്‍ ഗ്യാപ്പ് റോഡ് മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT