സാംസ്‌കാരിക പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു 
Kerala

മാനവീയം വീഥിയിലെ വിലക്ക്; സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം

മാനവീയം വീഥിയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക് നഗരസഭ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മാനവീയം വീഥിയിലെ കലാപ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് തിരുവന്തപുരം നഗരസഭയിലേക്ക് നടത്തിയ സംസ്‌കാരിക പ്രതിഷേധത്തിനിടെ സംഘര്‍ഷം. നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച സാസ്‌കാരിക പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. മാനവീയം വീഥിയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക് നഗരസഭ അനുമതി നിഷേധിച്ചതിച്ചതിനാ യിരുന്നു പ്രതിഷേധം.

രാവിലെ പതിനൊന്ന് മണിക്ക് നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയായിരുന്നു നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കാനുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ അപ്രതീക്ഷിത നീക്കം. കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിയെ പങ്കെടുക്കാന്‍ അനുവദിക്കാതെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. ഉപരോധിച്ച സംസ്‌കാരിക പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചതായി സംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് വിലക്കില്ലെന്ന് മന്ത്രി പറയുമ്പോള്‍ അതിന് വിരുദ്ധമായാണ് മേയര്‍ പറയുന്നതെന്നും അവർ ആരോപിച്ചു.

മാനവീയം വീഥിയില്‍ പരിപാടിക്ക് അനുമതി തേടി നഗരസഭാ സെക്രട്ടറിക്ക് സംഘാടകര്‍ കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരിപാടിക്ക് അനുമതി നല്‍കുന്നതുമായി ശുപാര്‍ശ ചെയ്ത് മേയര്‍ക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടിക്ക് മേയര്‍ അനുമതി നിഷേധിച്ചെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നത്. മാനവീയം വീഥിയില്‍ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ കോര്‍പ്പറേഷന് മുന്നില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക നായകര്‍ പറഞ്ഞു.

Row Over Manaveeyam Veedhi Event Ban: Activists Blockade Secretary, Sparking Clash at Thiruvananthapuram Corporation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചറിയാതിരിക്കാന്‍ തൊപ്പിയും മാസ്‌കും; പൊലീസിനെ കണ്ടപ്പോള്‍ ബസിലെ വിന്‍ഡോ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമം; മധുര സ്വര്‍ണകവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം, യുഎഇയില്‍ പ്രമേഹബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഫോൺ ചാർജ് ചെയ്യാനിട്ട് കുളിക്കാൻ പോയി; മടങ്ങിവന്നപ്പോൾ അക്കൗണ്ടിൽ നിന്ന് കവർന്നത് 2.79 ലക്ഷം രൂപ

ജയ് ഷാ വീണ്ടും ഐസിസി ചെയര്‍മാന്‍

മാവേലിക്കരയിൽ ഒന്നര വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ സംഭവം; കരച്ചിലിന്റെ ദേഷ്യത്തിലെന്ന് മൊഴി, പിതാവ് അറസ്റ്റിൽ