നിലമ്പൂര്‍ ബൈപ്പാസിന് 227.18 കോടി രൂപ അനുവദിച്ചു കെ എൻ ബാല​ഗോപാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

ഇനി എളുപ്പം ഊട്ടിയില്‍ എത്താം; നിലമ്പൂര്‍ ബൈപ്പാസിന് 227 കോടി രൂപ അനുവദിച്ചു

നിലമ്പൂര്‍ ബൈപ്പാസിന് 227.18 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ ബൈപ്പാസിന് 227.18 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജ്യോതിപ്പടി മുതല്‍ മുക്കട്ട വരെയും മുക്കട്ട മുതല്‍ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുക. പദ്ധതിക്കായി നിലമ്പൂര്‍ താലൂക്കിലെ 10.66 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്ന് ധനമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

നിലമ്പൂര്‍ പട്ടണത്തിലെ തിരക്കുകള്‍ കുറയ്ക്കാനും സംസ്ഥാനപാത 28 ലെ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കാനും നിലമ്പൂര്‍ ബൈപാസ് സഹായിക്കും. ഊട്ടി, ഗൂഡല്ലൂര്‍ യാത്രകള്‍ക്കിടയില്‍ നിലമ്പൂരില്‍ കുടുങ്ങുന്ന ടൂറിസ്റ്റ്, വാണിജ്യ വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാന്‍ നിര്‍ദ്ദിഷ്ട ബൈപ്പാസിന് കഴിയുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം