കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേള  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

RSS ganageetham: കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; നടപടി ആവശ്യപ്പെട്ട് പരാതി

ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രമാണിത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെയാണ് ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അതിലൊന്ന് അറിയില്ലെന്ന് ഗാനമേള ട്രൂപ്പുകാര്‍ മറുപടി നല്‍കിയിരുന്നു. നാഗര്‍കോവില്‍ ബേര്‍ഡ്‌സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും

ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക

'നാടിന്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ട്'; ചെണ്ട കൊട്ടില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

'അനീതിക്കെതിരെ സധൈര്യം പ്രതികരിച്ച ദിനം'; അവള്‍ക്കൊപ്പം ക്യാംപെയ്‌നുമായി ഡബ്ല്യൂസിസി, ചൊവ്വാഴ്ച മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിക്കും

യുഎഇയുടെ വിസ ഗ്രേസ് പിരീഡുകൾ പ്രവാസികൾക്ക് എങ്ങനെ എളുപ്പവഴിയിൽ അറിയാം

SCROLL FOR NEXT