എം വി ഗോവിന്ദന്‍ വിഡിയോ സ്ക്രീന്‍ഷോട്ട്
Kerala

ആര്‍എസ്എസ് കാവിവല്‍ക്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു, സര്‍വകലാശാലകളെ താറുമാറാക്കുന്നു: എം വി ഗോവിന്ദന്‍

ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാറ്റിനേയും വെല്ലുവിളിക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാറ്റിനേയും വെല്ലുവിളിക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് കാവിവല്‍ക്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു. ഗവര്‍ണറുടെ ഈ നടപടി സംബന്ധിച്ച് യുഡിഎഫുകാരുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ട്. ആദ്യം യുഡിഎഫുകാരെയായിരുന്നു ചില സംഘപരിവാര്‍ വിഭാഗത്തോടൊപ്പം ഇത്തരം പോസ്റ്റുകളില്‍ ഗവര്‍ണര്‍ നിയമിച്ചിരുന്നത്. അങ്ങനെ നിയമിച്ചപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായി. കാരണം ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരെയും പുരോഗമന സമീപനങ്ങള്‍ ഉള്‍ക്കൊള്ളുന്നവരേയും ഒഴിവാക്കി ആര്‍എസ്എസുകാരെ മാത്രമല്ല ഞങ്ങളെക്കൂടി പരിഗണിക്കുന്നു എന്നതായിരുന്നു യുഡിഎഫിന്റെ ധാരണ. ആ ധാരണ ഇപ്പോഴും അവര്‍ക്കുണ്ടോ? ഈ നിലപാടിനോടുള്ള അവരുടെ സമീപനമെന്താണെന്ന് വ്യക്തമാക്കണം, എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ഗവര്‍ണര്‍ നടത്തുന്ന നടപടികളെ യൂണിവേഴ്സിറ്റി ക്യാംപസുകളും കോളജുകളും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും എല്ലാം മതനിരപേക്ഷ ഇന്ത്യയോട് താല്‍പ്പര്യമുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുന്നതിനുള്ള ശക്തമായ സമരങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അത് കേവലം പത്രസമ്മേളനത്തില്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ സംരക്ഷിക്കുന്നതിനായുള്ള അതിശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ആശയപ്രചരണങ്ങളും കേരളത്തിലുടനീളം സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. വലതുപക്ഷ മാധ്യമങ്ങളുടെ ശക്തിയായ പ്രചാരണവും സര്‍ക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന ജനവിരുദ്ധ കേന്ദ്ര നിലപാടും അതിനൊപ്പം നില്‍ക്കുന്ന യുഡിഎഫിന്റെ സമീപനവും എല്ലാം ചേര്‍ന്ന് പ്രതിസന്ധിയുടെ ഘട്ടത്തിലാണ് യഥാര്‍ഥത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ മതധ്രുവീകരണം ഉണ്ടായെന്നും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT