കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തിനിടെ 
Kerala

സംസ്ഥാനത്ത് പലയിടത്തും കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ആര്‍എസ്എസ് - എസ്ഡ്പിഐ ശ്രമം; സര്‍ക്കാര്‍ ശക്തമായി ഇടപെടണം; കോടിയേരി

രണ്ട് കൂട്ടരും നടത്തുന്ന ശ്രമം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ആര്‍എസ്എസ് - എസ്ഡിപിഐ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലപ്പുഴയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ ആസൂത്രിതമാണ്. സംസ്ഥാനത്ത് പലയിടത്തും സമാനസംഭവങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല ഇവിടെ തുടര്‍ച്ചയായി നടക്കുന്നു്. ആര്‍എസ്എസ് അതിന് വലിയ തോതില്‍ മുന്‍കൈ എടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ബിജെപി കേരളത്തില്‍ ഒരു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി തിരിച്ചുവരാന്‍ കഴിയുമോ എന്നാണ് ശ്രമിക്കുന്നത്. അതിന് സഹായകരമായ നിലപാടാണ് മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും നടത്തുന്ന ശ്രമം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായി രംഗത്തുവരണം. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിലവില്‍ പൊലീസ് അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. പിടികൂടാന്‍ സമയമെടുത്തായാലും അവര്‍ എവിടെപോയി ഒളിച്ചാലും പൊലീസ് പിടികൂടുമെന്ന് കോടിയേരി പറഞ്ഞു

കൊലനടത്തിയവര്‍ തന്നെയാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നത്. തങ്ങളാണ് കൊലനടത്തിയതെന്ന് അറിയുന്ന സമൂഹത്തിന് മുന്നിലാണ് ഇവര്‍ ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നത്. എസ്ഡിപിഐ നേതാവിന്റെ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ്തന്നെ ഇതിന്റെ ഉദാഹരണമാണ്. എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ വിലാപയാത്രയല്ല, ആഹ്ലാദപ്രകടനമാണ് നടത്തുക എന്നതെന്നായിരുന്നു ആ കുറിപ്പ്. ഒരു കൊലനടത്തിയാല്‍ അവര്‍ക്ക് ആഹ്ലാദമാണ്. അത്  ഒരുസന്ദേശം കൊടുക്കുകയാണ്. ഇങ്ങനെയുള്ള സംഭവത്തില്‍ പങ്കെടുത്ത് ആളുകള്‍ രക്തസാക്ഷിത്വം വരിക്കുക എന്ന ആഹ്വാനമാണ് കൊടുക്കുന്നത്. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ മുസ്്‌ലീം തീവ്രവാദപ്രസ്ഥാനം പൊതുവില്‍ ശക്തിപ്പെട്ടിട്ടുണ്ട. അവിടെ ഉയര്‍ത്തിയ അതേസന്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്. ഇത് കേരളീയ സമൂഹത്തിന് ഗുണമാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT