പുറത്തെടുത്ത റബ്ബര്‍ ബാന്‍ഡുകള്‍  
Kerala

റബ്ബര്‍ബാന്‍ഡ് ചവയ്ക്കുന്ന ശീലം; യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍

സ്‌കാനിങ്ങില്‍ ചെറുകുടലിലെ തടസമാണ് വയറുവേദനയ്ക്ക് കാരണമായതെന്നു കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയറുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് 41 റബ്ബര്‍ബാന്‍ഡുകള്‍ പുറത്തെടുത്തു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റില്‍ നിന്ന് റബര്‍ ബാന്‍ഡുകള്‍ നീക്കം ചെയ്തത്.

വയറുവേദനയെത്തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനെത്തുടര്‍ന്ന് നാലുദിവസം മുന്‍പാണ് നാല്‍പ്പത് വയസ്സുകാരി പാറശ്ശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്.സ്‌കാനിങ്ങില്‍ ചെറുകുടലിലെ തടസമാണ് വയറുവേദനയ്ക്ക് കാരണമായതെന്നു കണ്ടെത്തി. സ്‌കാനിങ്ങില്‍ ചെറുകുടലില്‍ മുഴയും തടസവും ശ്രദ്ധയില്‍പ്പെട്ടു. ചെറുകുടലില്‍ അടിഞ്ഞ നിലയിലായിരുന്നു റബ്ബര്‍ ബാന്‍ഡുകള്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് റബ്ബര്‍ബാന്‍ഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വന്തം തലമുടിപോലുള്ള ഭക്ഷയോഗ്യമല്ലാത്ത സാധനങ്ങള്‍ കഴിക്കുന്ന മാനസികവൈകല്യങ്ങളുള്ളവരില്‍ ഇത്തരം അവസ്ഥ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും റബ്ബര്‍ബാന്‍ഡ് വിഴുങ്ങി ഇത്തരം അവസ്ഥയുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Rubber band chewing habit; 41 rubber bands removed from woman's stomach through surgery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT