യാക്കോബായ സഭ അധ്യക്ഷന്‍ ആബൂണ്‍ മോര്‍ ബാസേലിയോസ് ജോസഫ് ബാവ screen grab
Kerala

നീതി ഉറപ്പാക്കിത്തരുന്ന ഭരണാധികാരികൾ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല; പിന്തുണ എൽഡിഎഫിനെന്ന സൂചന നൽകി യാക്കോബായ സഭ

പൊലീസ് പ്രൊട്ടക്ഷനോടെ പള്ളികള്‍ കയ്യേറുന്ന രീതി നീതികേടാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന സൂചന നൽകി യാക്കോബായ സഭ. സഭയ്ക്ക് നീതി ഉറപ്പാക്കിത്തരുന്ന ഭരണാധികാരികൾ വിലമതിക്കപ്പെടുമെന്നും ദുർബല നിമിഷത്തിൽ കൂടെ നിന്നവരെ മറക്കില്ലെന്നും യാക്കോബായ സഭ അധ്യക്ഷൻ ആബൂൺ മോർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഇഷ്ടമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഭയ്ക്ക് പ്രത്യേക മമതയൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് പ്രൊട്ടക്ഷനോടെ പള്ളികള്‍ കയ്യേറുന്ന രീതി നീതികേടാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന സമീപനം വളരെ ആശാവഹമാണ്. സഭയ്ക്ക് ദോഷം വരാത്ത രീതിയില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഒരു വിഭാഗത്തെ സംരക്ഷിക്കുമ്പോള്‍ മറുവിഭാഗത്തിന് ദോഷം വരാന്‍ നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യരുത്. നമ്മുടെ കൈവശം ഇരിക്കുന്ന ദേവാലയങ്ങളാണ്. അവിടെ തുടര്‍ന്നും ആരാധിക്കണമെന്നാണ് ആവശ്യം. നഷ്ടപ്പെട്ടുപോയ ദേവാലയങ്ങളിലെ സെമിത്തേരികളില്‍ സംസ്‌കാരത്തിന് ചില നിയന്ത്രണങ്ങള്‍ ഉണ്ട്. അതില്‍ വിശ്വാസികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അതെല്ലാം പരിഹരിക്കപ്പെടണം.

സഭയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ആശങ്കയൊന്നുമില്ല. സര്‍ക്കാര്‍ ശരിയായ നിലപാടെടുത്ത് സഭയ്ക്ക് ദോഷം വരാത്ത രീതിയിലുള്ള ശാശ്വത പരിഹാരം കാണുമെന്നാണ് കരുതുന്നത്. അപ്പോള്‍ ഈ തര്‍ക്കത്തിന് പരിഹാരമാകും. ഓര്‍ത്തഡോക്‌സ് സഭയും അത് സ്വാഗതം ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Rulers who ensure justice for the church will be appreciated, and those who stood by them will not be forgotten: Jacobite

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT