എസ് സുദേവന്‍  ഫെയ്‌സ്ബുക്ക്‌
Kerala

എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തുടരും; ജില്ലാ കമ്മിറ്റിയില്‍ നാലു പുതുമുഖങ്ങള്‍

വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയില്‍ നിന്നുള്ള നാലു നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും. വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയില്‍ നിന്നുള്ള നാലു നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പി ആര്‍ വസന്തന്‍, എസ് രാധാമണി, പി കെ ബാലചന്ദ്രന്‍, ബി ഗോപന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാപോറ്റിയെയും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ അയിഷാപോറ്റി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നാല് പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആദര്‍ശ് എം സജി, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഗീതാകുമാരി, അഡ്വ. വി സുമലാല്‍ എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. കരുനാഗപ്പള്ളിയില്‍ നിന്നും ആരെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ബീഡി തെറുപ്പ് തൊഴിലാളിയില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകനായും തൊഴിലാളി നേതാവായും വളര്‍ന്നാണ് സുദേവന്‍ സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരനായി മാറിയത്. ജില്ലാ അതിര്‍ത്തിയായ കൊല്ലായില്‍ 1954 ലാണ് സുദേവന്റെ ജനനം. 1971 ല്‍ സിപിഎം അംഗമായി. പിന്നീട്‌ കൊല്ലായിൽ, മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായി.

1990 മുതൽ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. 1984 മുതൽ ജില്ലാ കമ്മിറ്റി അംഗമായും 1995 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമായും സുദേവൻ പ്രവർത്തിച്ചുവരുന്നു. കശുവണ്ടിത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സിഐടിയു കേന്ദ്ര വർക്കിങ് കമിറ്റി അംഗം, കാപെക്‌സ് ചെയർമാൻ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം