sabarimala annadanam 
Kerala

പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, പപ്പടം, പായസം...; ശബരിമലയില്‍ കേരളസദ്യ ആസ്വദിച്ച് തീര്‍ഥാടകര്‍

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി വിഭവങ്ങളോടെയാണ് സദ്യ. അവിയലും തോരനും എന്നത് ഓരോ തവണയും മാറും.

മോര്, രസം അല്ലെങ്കില്‍ പുളിശേരി എന്നിവയില്‍ ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസമുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിലാകും കേരളീയ സദ്യ വിളമ്പുക. ഒന്നിടവിട്ട ദിവസങ്ങളില്‍ സദ്യയും പുലാവും മാറി മാറി വിളമ്പും. ഞായറാഴ്ച പകല്‍ 12ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. സ്റ്റീല്‍ പ്ലേറ്റിലാണ് സദ്യ വിളമ്പുന്നത്.

സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ താമസംമൂലമാണ് സദ്യ നല്‍കുന്നത് വൈകിയതെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. കേരളസദ്യയുടെ രുചി തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് തീരുമാനം എടുത്തത്. ദിവസവും ഉച്ചയ്ക്ക് അയ്യായിരത്തിലധികം പേര്‍ക്കാണ് സദ്യ ഒരുക്കുന്നത്.

sabarimala annadanam, kerala sadhya sunday onwards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല

'ഓസീസിനോട് ഏറ്റുവാങ്ങിയ ആ തോല്‍വി വിരമിക്കലിനെ കുറിച്ച് ചിന്തിപ്പിച്ചു'; വെളിപ്പെടുത്തി രോഹിത് ശര്‍മ

'നാട്ടിലേക്ക് മടങ്ങണം, പ്രധാനമന്ത്രി ഇടപെടണം'; സഹായം തേടി യുക്രൈനില്‍ യുദ്ധതടവുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി

'ക്രിസ്ത്യന്‍ മുഖ്യമന്ത്രി വേണമെന്ന് ചിന്തിക്കുന്നില്ല; സഭ കമ്യൂണിസ്റ്റ് വിരുദ്ധരല്ല'

സുരേഷ് ഗോപി പരിചിതമുഖം, ജനകീയന്‍; ക്രിസ്ത്യാനികള്‍ വോട്ടു ചെയ്തിട്ടുണ്ടാകാം: ബിഷപ്പ് ജോസഫ് പാംപ്ലാനി

SCROLL FOR NEXT