Padmakumar  ഫെയ്സ്ബുക്ക്
Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍

90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെ സ്വാഭാവിക ജാമ്യം തേടിയാണ് പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത. കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെ സ്വാഭാവിക ജാമ്യം തേടിയാണ് പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ ഇത്ര നാള്‍ കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതും പത്മകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് കാലാവധി കഴിയാത്തതിനാല്‍ ജയിലില്‍ തുടരും. 2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്.

കട്ടിളപ്പാളി കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തുന്നത്. ദ്വാരപാലക ശില്‍പ കേസിലും 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയാകുന്നതോടെ വീണ്ടും ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളില്‍ 4 പേര്‍ക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ബോര്‍ഡ് അംഗം കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹര്‍ജികളും ഈ മാസം 23ന് പരിഗണിക്കുന്നുണ്ട്.

The court will consider the bail plea of ​​former Travancore Devaswom Board president A. Padmakumar, who is in jail in the Sabarimala gold robbery case, today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജീവ്, മുരളീധരന്‍, സുരേന്ദ്രന്‍, ശോഭ, രമേശ്..., പ്രമുഖരെല്ലാം കളത്തിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

എഡിജിപി ശ്രീജിത്തിനെ അപമാനിക്കുന്ന വിഡിയോ; കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ

പ്രമുഖരെല്ലാം കളത്തിലേക്ക്, ആദ്യഘട്ട പട്ടികയുമായി ബിജെപി; ഇനി വ്രതശുദ്ധിയുടെ നാളുകൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കും അപേക്ഷിക്കാമോ?, വിദേശ പൗരത്വം സ്വീകരിച്ചാല്‍ എന്തു സംഭവിക്കും?; അറിയാം നേറ്റിവിറ്റി കാര്‍ഡ് വ്യവസ്ഥകള്‍

'കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങി'; എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

SCROLL FOR NEXT