നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തില്‍ യാത്ര ചെയ്യാം പ്രതീകാത്മക ചിത്രം
Kerala

നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം!; അനുമതി നൽകി വ്യോമയാന മന്ത്രാലയം

മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് പ്രത്യേക ഉത്തരവ് ഉത്തരവിറക്കിയത്.

മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തില്‍ ഇരുമുടിക്കെട്ട് പ്രവേശനമുണ്ടാകൂ.

സാധാരണ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കയ്യില്‍ കരുതുന്ന ബാഗേജില്‍ നാളികേരം അനുവദിക്കാറില്ല. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അപകടകരമായ വസ്തുവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുകൂടിയാണ് നാളികേരം. ഇക്കാരണത്താല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് വരുന്നവര്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ യാത്ര ചെയ്തുവരാന്‍ സാധിക്കുമായിരുന്നില്ല. ഈ അസൗകര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ഇളവ് നല്‍കി വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; നിലപാടുകളുടെ രാജകുമാരന്‍'; വിഡി സതീശനായി വീണ്ടും ഫ്‌ലെക്‌സ്

'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും പിടിയില്‍

ശക്തമായ ഇടിമിന്നല്‍: കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണു

'നിതിനോട് മുൻവൈരാഗ്യം ഇല്ല, തനിക്കെതിരെ തെളിവുമില്ല'; മുൻ‌കൂർ ജാമ്യം തേടി എം കെ റാം ഹൈക്കോടതിയിൽ

SCROLL FOR NEXT