സണ്ണി ജോസഫ് മാധ്യമങ്ങളെ കാണുന്നു 
Kerala

ശബരിമല വിശ്വാസ സംരക്ഷണം: വൃശ്ചികം ഒന്നിന് പ്രതിഷേധ ജ്യോതി തെളിക്കാന്‍ കോണ്‍ഗ്രസ്

ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി കെ ജയകുമാറിനെ നിയോഗിച്ചതിന് കാരണം സിപിഎമ്മില്‍ നിന്നും ആരും യോഗ്യരല്ല എന്ന് വ്യക്തമായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുമെന്നും സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മണ്ഡല മകരവിളക്കിന് നടതുറക്കുന്ന ദിവസം എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് പ്രതിഷേധ ജ്യോതി തെളിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി കെ ജയകുമാറിനെ നിയോഗിച്ചതിന് കാരണം സിപിഎമ്മില്‍ നിന്നും ആരും യോഗ്യരല്ല എന്ന് വ്യക്തമായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടുള്ള വിലയിരുത്തലാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് സണ്ണി ജോസഫ് പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് സമാന്തരമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ദുരുദ്ദേശമാണ്. എസ്‌ഐആറുമായി നിസഹകരണം ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ തുടങ്ങാന്‍ കഴിഞ്ഞു. മിഷന്‍ 2025ന്റെ ഭാഗമായി യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനും മികച്ച സ്ഥാനാര്‍ഥികളെ ഐകകണ്ഠ്യനേ നിശ്ചയിക്കാനായെന്നും സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരണം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്ന് തിട്ടപ്പെടുത്താനോ അത് വീണ്ടെടുക്കാനോ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Sabarimala faith protection: Congress protest on Vrischikam 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ; സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കും; വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

മെഡിക്കല്‍ കോളജുകളില്‍ നാളെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

പശുവിനെ കശാപ്പ് ചെയ്തു, ഗുജറാത്തില്‍ മൂന്ന് യൂവാക്കള്‍ക്ക് ജീവപര്യന്തം തടവ്; ഗോവധ നിരോധന നിയമത്തിലെ നാഴികക്കല്ലെന്ന് സര്‍ക്കാര്‍

'പാകിസ്ഥാനില്‍ സുരക്ഷിതരല്ല'; ഏകദിന പരമ്പര മതിയാക്കി മടങ്ങാന്‍ ശ്രീലങ്ക

കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ഒന്നരലക്ഷം രൂപ കൈക്കൂലി; കെഎസ്ഇബി അസി. എന്‍ജിനീയര്‍ പിടിയില്‍

SCROLL FOR NEXT