Sabarimala  
Kerala

ശബരിമലയില്‍ നിന്നും കട്ടെടുത്തത് കിലോക്കണക്കിന് സ്വര്‍ണ്ണം?; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്

വി എസ് എസ് സി പരിശോധനാഫലം എസ്ഐടി നാളെ ഹൈക്കോടതിക്ക് കൈമാറും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നു. പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ വാദം കളവാണ്. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്ന പരിശോധനാ ഫലമാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്.

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി എന്നാണ് റിപ്പോര്‍ട്ട്. ഈ പരിശോധനാഫലം നാളെ ഹൈക്കോടതിക്ക് കൈമാറും. ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായിട്ടാണ് വിഎസ് എസ് സി രണ്ടാം വട്ട പരിശോധന നടത്തിയത്.

ശബരിമലയില്‍ നിന്നും 989 ഗ്രാമിനും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി പരിശോധന നടത്തിയ വിഎസ് എസ് സിയിലെ ശാസ്ത്രജ്ഞരുമായി എസ്‌ഐടി സംഘം കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്. സ്വര്‍ണം ഉരുക്കിയതിനെത്തുടര്‍ന്ന് ശേഷിച്ച സ്വര്‍ണത്തിന് പകരം, തത്തുല്യമായ പണം ശബരിമലയിലേക്ക് നല്‍കിയെന്നുമാണ് പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ തുടങ്ങിയവര്‍ മൊഴി നല്‍കിയിരുന്നത്.

The SIT has received the final forensic results of the inspection conducted at VSSC regarding the extent of the Sabarimala gold robbery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല', നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ സുധാകരന്‍

തൃശൂര്‍ എന്തെന്ന് അറില്ല, കോര്‍പറേഷനിലെ തിരിച്ചടിക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് മുന്‍ ജില്ലാ പ്രസിഡന്റ്

'മാറിനില്‍ക്കാന്‍ ശരിയായ സമയം'; വാഷിങ്ടണ്‍ പോസ്റ്റ് സിഇഒ രാജിവച്ചു

ലഭിച്ചത് തട്ടിപ്പു പണം?; ആന്റോ ആന്റണിയ്ക്കെതിരെ ഇ ഡി അന്വേഷണം; എംപിക്കെതിരെ എസ്ഐടിയും

ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ തൂങ്ങിമരിച്ച നിലയില്‍, ജീവനൊടുക്കിയത് സ്വന്തം ആര്‍ട്ട് ഗാലറിയില്‍

SCROLL FOR NEXT