Unnikrishnan Potty 
Kerala

'ചോദിച്ചതിനെല്ലാം മറുപടി കൊടുത്തു'; സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു

'കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ വിവാദ കാര്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനാവില്ല'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുത്തു. മൊഴിയെടുപ്പ് നാലുമണിക്കൂറോളം നീണ്ടു. അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോടു പ്രതികരിച്ചു.

കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ വിവാദ കാര്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതിനെല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്. ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ ആവശ്യമായ സമയവും ഇടവേളയും തന്നു. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ എന്റെ കയ്യിലുള്ള രേഖകളെല്ലാം സമര്‍പ്പിക്കും' ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

ദേവസ്വം വിജിലന്‍സ് ആസ്ഥാനത്ത് എസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. 1998ല്‍ വിജയ് മല്യ ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളും ഉള്‍പ്പെടെ സ്വര്‍ണം പൊതിഞ്ഞതു മുതല്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശിയതു വരെയുള്ള വിവരങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാണ്.

Sabarimala Gold Plating Controversy: Devaswom Vigilance records Unnikrishnan Potti's statement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT