pinarayi vijayan 
Kerala

'ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണം പൂര്‍ത്തിയാകട്ടെ ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാം'

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തില്‍ എന്‍എസ്എസിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ലഭ്യമാക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തില്‍ എന്‍എസ്എസിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ലഭ്യമാക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു. സുപ്രീം കോടതി അനുമതിയോടെ അതു നടപ്പാക്കും. എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു തീരുമാനിക്കും.

'നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം' എന്ന പേരില്‍ നവകേരള വികസനക്ഷേമ പഠന പരിപാടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങള്‍ക്കടുത്ത് അടുത്തെത്തി പഠനം നടത്തും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കി ക്രോഡീകരിച്ച് ഭാവിയില്‍ നാടിന്റെ പുരോഗതി എങ്ങനെയാകണം എന്ന രൂപരേഖ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസിത രാജ്യങ്ങളിലെ ജീവിതനിലവാരം കേരളത്തില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളുടെ ഗുണഫലം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്താകെ സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങള്‍ക്കരികിലെത്തി പഠനം നടത്തും. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം സശ്രദ്ധം കേള്‍ക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കും. അതിന്റെ തുടര്‍ച്ചയായി സമഗ്രമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. അത് ക്രോഡീകരിച്ച് വരുംകാലത്തേക്കുള്ള നാടിന്റെ പുരോഗതി എങ്ങനെയാകണമെന്നുള്ള രൂപരേഖ തയ്യാറാക്കും. ഇതിലൂടെ നവകേരളത്തിലേക്കുള്ള പാതയില്‍ കൂടുതല്‍ വെളിച്ചവും പ്രതീക്ഷയും പകരാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രത്യാശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Sabarimala Gold Row: Chief Minister Pinarayi Vijayan Responds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

SCROLL FOR NEXT