Sabarimala Gold Smuggling Case Accused Unnikrishnan Potti Released from Jail on Bail special arrangement
Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങി

കട്ടിളപ്പാളി കേസിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 21 ന് ദ്വാരപാലക ശില്പക്കേസിൽ സ്വാഭാവിക ജാമ്യം നൽകിയിരുന്നു. ഇതോടെയാണ് പോറ്റി ജയിൽ മോചിതനായത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പോറ്റി പുറത്തിറങ്ങിയത്. കട്ടിളപ്പാളി കേസിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 21 ന് ദ്വാരപാലക ശില്പക്കേസിൽ സ്വാഭാവിക ജാമ്യം നൽകിയിരുന്നു. ഇതോടെയാണ് പോറ്റി ജയിൽ മോചിതനായത്.

ഇരു കേസുകളിലും കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ സംസ്ഥാനം വിട്ട് പുറത്ത് പോകാനോ പാടില്ലെന്നും അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ഒരു ഇടപെടലും നടത്തരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ജയിലിന് പുറത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്ത് നിൽപ്പുണ്ടായിരുന്നു. പുറത്തിറങ്ങിയ പോറ്റി കുടുംബത്തോട് ചിരിച്ചു സംസാരിക്കുകയും ബന്ധുക്കൾക്കൊപ്പം കാറിൽ മടങ്ങുകയും ചെയ്തു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാനും പോറ്റി തയ്യാറായില്ല.

Sabarimala Gold Smuggling Case Accused Unnikrishnan Potti Released from Jail on Bail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

'കർണാടകയുമായി ചർച്ചയ്ക്ക് തയ്യാറായിരുന്നു; അപമാനം സഹിച്ചും നാടിനായി നിലകൊള്ളും'; കാവേരി തർക്കത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിജയ്

25ാം വയസിൽ വിരമിച്ച് ഇം​ഗ്ലണ്ട് പേസർ! ഞെട്ടി ക്രിക്കറ്റ് ലോകം

'ഉടന്‍ പിടികൂടണം'; അര്‍ജുന്‍ ആയങ്കിയെ പിടിക്കാന്‍ പൊലീസിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം, വ്യാപക തിരച്ചിൽ

6 മണിക്കൂര്‍ 27 മിനിറ്റ് !ബഹിരാകാശത്ത് മലയാളിക്ക് ചരിത്ര നേട്ടം; 'സ്‌പേസ് വാക്ക്' പൂര്‍ത്തിയാക്കി അനിലും ജെസീക്കയും, വിഡിയോ