Sabarimala ഫയൽ
Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ദ്വാരപാലക പാളികള്‍ കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ബൈജു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ച വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം.

ഇദ്ദേഹം തിരുവാഭരണം കമ്മീഷണര്‍ ആയിരുന്ന സമയത്താണ് സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തി പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. ബൈജുവിനെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഇദ്ദേഹവും ഒപ്പിട്ടിരുന്നു. 2019ല്‍ ദ്വാരപാലക പാളികള്‍ ഇളക്കുന്ന സമയത്ത് ഇദ്ദേഹം കൃത്യമായി മേല്‍നോട്ടം വഹിക്കാതിരുന്നത് ചുമതലയില്‍ വരുത്തിയ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് എസ്‌ഐടിയുടെ നടപടി.

Sabarimala gold theft case; Former Thiruvabharanam commissioner arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍: ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ്, പോളിങ്, 64.6 ശതമാനം

50,000 രൂപ വില, അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ; റിയൽമിയുടെ പുതിയ ഫോൺ രണ്ടാഴ്ചയ്ക്കകം

2050ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

'ഇനി ഗ്രൗണ്ടിലും വിലസും'; കെഎസ്ആര്‍ടിസിയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം

SCROLL FOR NEXT