K Muraleedharan file
Kerala

ദേവസ്വം ബോർഡിലെ വിവാദ നിയമനം: 'സർക്കുലർ പിൻവലിച്ചില്ലെങ്കിൽ സ്വർണ്ണക്കവർച്ചയിൽ ബോർഡിനും പങ്കുണ്ടെന്ന് അനുമാനിക്കും'

എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും ജയകുമാര്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും മുരളീധരന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തൃശൂര്‍: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ ബോര്‍ഡിലെ പ്രധാന തസ്തികകളില്‍ നിയമിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് കത്തയച്ചതായും മുരളീധരന്‍ വ്യക്തമാക്കി.

'ബോര്‍ഡിന് സ്വതന്ത്രമായ അധികാരങ്ങളുണ്ട്, അതിന്റെ തീരുമാനങ്ങളില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയില്ല. എങ്കില്‍പ്പോലും, ശബരിമല സ്വര്‍ണ കവര്‍ച്ചക്കേസില്‍ അന്വേഷണം നേരിടുന്നവരെ പ്രധാന തസ്തികകളില്‍ നിയമിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും ജയകുമാര്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, 'സര്‍ക്കുലര്‍ തിരുത്തിയില്ലെങ്കില്‍, സ്വര്‍ണ്ണക്കവര്‍ച്ചാ സംഭവത്തില്‍ നിലവിലെ ബോര്‍ഡിനും പങ്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മാത്രമേ സ്വര്‍ണ്ണക്കവര്‍ച്ചക്കേസിലെ തുടര്‍ നടപടികളില്‍ ദേവസ്വം വകുപ്പിന് തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് മന്ത്രി പറഞ്ഞു. ശബരമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രത്തില്‍ എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തിയാല്‍ തുടരന്വേഷണം വേണോ എന്ന കാര്യം മന്ത്രിസഭ തീരുമാനിക്കും. കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തൃപ്തികരമല്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും, മുരളീധരന്‍ വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണ കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയാണ് പത്മകുമാര്‍. അദ്ദേഹം എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍, അവയ്ക്ക് പ്രസക്തിയുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കും. പുതിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല - ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2019 ജനുവരിയില്‍ രണ്ട് സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ച ദിവസം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എസ്. ശ്രീജിത്തിനെയും സന്നിധാനത്ത് നിന്ന് മനഃപൂര്‍വം മാറ്റിനിര്‍ത്തിയതായി അടുത്തിടെ വാര്‍ത്ത വന്നിരുന്നു. സിപിഎമ്മിനുള്ളിലും അന്നത്തെ ഇടത് സര്‍ക്കാരിലും വലിയ സ്വാധീനമുള്ള ഒരു വ്യക്തിയാണ് ഈ നീക്കത്തിന് പിന്നിലെന്ന് പത്മകുമാര്‍ ആരോപിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. അന്നേ ദിവസം ശബരമലയിലേക്ക് പോകരുതെന്നും പകരം തിരുവനന്തപുരത്തേക്ക് പോകണമെന്നും തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നതായും പത്മകുമാര്‍ അവകാശപ്പെട്ടതായാണ് പറയുന്നത്. എന്നാൽ ഇക്കാര്യം നിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ രംഗതെത്തുകയും ചെയ്തു.

Sabarimala gold theft case: Minister directs that circular appointing officials under investigation in Devaswom Board should be withdrawn

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്റര്‍നെറ്റ് വേഗം കൂട്ടണോ?, ഈ ക്രോം സെറ്റിങ് ഓണാക്കുക; ചെയ്യേണ്ടത് ഇത്രമാത്രം

ജീവിതത്തിന്റെ നേർക്കാഴ്ചയായി 'ഹബീബി'; പ്രധാന വേഷത്തില്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജ

മൂന്നാറിൽ റേഷൻ കടയ്ക്ക് നേരെ വീണ്ടും കാട്ടാനയാക്രമണം; തകർക്കുന്നത് ഇത് ഇരുപത്തിയാറാം തവണ

2000 ജീവനക്കാരെ പിരിച്ചുവിടാന്‍ ബിബിസി; പരമ്പരാഗത രീതിയില്‍ കാര്യമില്ല, അപ്‌ഡേറ്റാവുക ലക്ഷ്യം; ലാഭം 6438 കോടി

കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവില്‍ തിരുത്ത്; 15 ദിവസം അവധിയെടുത്തെന്ന പരാമര്‍ശം ഒഴിവാക്കി ആരോഗ്യവകുപ്പ്

SCROLL FOR NEXT