ശബരിമല സ്വര്‍ണക്കവര്‍ച്ച; ഇഡി കേസ് എടുക്കും 
Kerala

ശബരിമല സ്വര്‍ണക്കവര്‍ച്ച; ഇഡി കേസ് എടുക്കും; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്യും. ക്രിമിനല്‍ കേസുകളില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു സമാനമായ നടപടിയാണിത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടും. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുക. കൊച്ചി അഡി.ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

Sabarimala gold theft: ED to register case today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം; അവസരമൊരുക്കി റൊണാൾഡോ, ഇന്ത്യയിൽ ലഭിക്കില്ല?

കാലവര്‍ഷം അഞ്ച് ദിവസത്തിനുളളില്‍ കേരളത്തില്‍

ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

'രോഹിതിന് വേണ്ടിയാണോ ജയ്‌സ്വാളിനെ ഒഴിവാക്കിയത് ?'; സെലക്ടർമാർ മാപ്പ് പറയണം, വിമർശനവുമായി മഞ്ജരേക്കർ

SCROLL FOR NEXT