A Padmakumar ഫയൽ
Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കാണാതായ കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പത്മകുമാരിന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. എന്നാല്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ഉടന്‍ ജയില്‍ മോചിതനാകാന്‍ സാധിക്കില്ല.

2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, എൻ വാസു തുടങ്ങിയവർ സ്വാഭാവിക ജാമ്യം നേടി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു.

The court will pronounce its verdict today on the bail plea of ​​former Travancore Devaswom Board president A Padmakumar in the Sabarimala gold robbery case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

മറ്റൊരു ഹിറ്റ് കോമ്പോയ്ക്ക് കളമൊരുങ്ങുന്നു; നിവിന്‍ പോളിയും വിപിന്‍ ദാസും ഒരുമിക്കുന്നു

ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും?

'അമ്മ അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെരിച്ചു, കരണത്തടിച്ചു'; ടാക്‌സി യാത്രയ്ക്കിടെ നേരിട്ട ഭീകരാനുഭവം പങ്കിട്ട് പ്രിയങ്ക

'സ്ത്രീയെന്ന പ്രത്യേക പരിഗണന'; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT