Aravana 
Kerala

1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം

സന്നിധാനത്ത് അരവണക്ഷാമം രൂക്ഷം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പത്തനംതിട്ട: സന്നിധാനത്ത് അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തില്‍ നിയന്ത്രണം. ഒരാള്‍ക്ക് ഒരു ടില്‍ അരവണയും മൂന്ന് കവര്‍ അപ്പവുമാണ് ഞായറാഴ്ച വിതരണം ചെയ്തത്. അരവണ പ്ലാന്റില്‍ നവീകരണം നടക്കുന്നതിനാല്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തിവച്ചതാണ് ക്ഷാമത്തിന് കാരണം.

കന്നിമാസ പൂജയ്ക്കായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകര്‍ അധികം എത്തിയിരുന്നു. അരവണ ശേഖരം കുറഞ്ഞതിനെ തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ കൗണ്ടറുകള്‍ അടച്ചു. പിന്നീട് വൈകീട്ട് അഞ്ചിനാണ് തുറന്നത്.

കന്നിമാസ പൂജയ്ക്ക് 2.6 ലക്ഷം അരവണയാണ് നിര്‍മിച്ചത്. ഈ വര്‍ഷം 50,000 യൂണിറ്റ് കൂടുതല്‍ ഉത്പാദിപ്പിച്ചതായി ദേവസ്വം ബോര്‍ഡ് പറയുന്നു. തിങ്കളാഴ്ചത്തേക്ക് 14,000 ടിന്നില്‍ താഴെ അരവണ മാത്രമാണ് ബാക്കിയുള്ളത്.

അപ്പത്തിന് നിലവില്‍ ക്ഷാമമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അരവണയുടെ കരുതല്‍ ശേഖരം തീരുന്ന മുറയ്ക്ക് വില്‍പ്പനയും നിര്‍ത്തിവയ്ക്കും.

Restrictions at Sabarimala: Distribution Limited to 1 Tin of Aravana and 3 Packets of Appam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ

മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍

Today's Rashi Phalam September 21|വീടിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമിടും, പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച