കെഎസ്ആർടിസി ഫയല്‍
Kerala

മകരവിളക്ക് ദര്‍ശനം; പമ്പയിൽ നിന്ന് 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി

മകരജ്യോതി ദർശനത്തിന് ശേഷം അട്ടത്തോട്ടിൽ നിന്ന് തീർഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിന് ബസുകൾ ഏർപ്പെടുത്തും.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ശേഷം തീർഥാടകർക്ക് മടങ്ങാൻ പമ്പയിൽ നിന്ന് 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി. 450 ബസുകൾ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസ് നടത്തും. 350 ബസ് ദീർഘദൂര സർവീസിനുമാണ് ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദർശനത്തിന് ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുണ്ടാകും.

പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകര വിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്തുകൊണ്ട് ദീർഘദൂര സർവീസുകൾ നടത്തും. മകരജ്യോതി ദർശനത്തിന് ശേഷം അട്ടത്തോട്ടിൽ നിന്ന് തീർഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിന് ബസുകൾ ഏർപ്പെടുത്തും.

ജനുവരി ഏഴ് വരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാ​ഗങ്ങളിലേക്ക് പോകുകയും ചെയ്തു. നട തുറന്ന ശേഷം 4624 ബസ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്. വിവിധ ഡിപ്പോകളിൽ നിന്ന് 604 കണ്ടർക്ടർമാരും 668 ഡ്രൈവർമാരും ഇവിടെ സേവനത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം