മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ/ ടെലിവിഷൻ ദൃശ്യം 
Kerala

മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ; ഭക്തിസാന്ദ്രമായി ശബരിമല

മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാര്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ചത്

സമകാലിക മലയാളം ഡെസ്ക്

ശബരിമല; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ച് ഭക്തലക്ഷങ്ങൾ. ശബരിമലയില്‍ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാര്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ചത്. 

മകരവിളക്ക് ദർശിക്കാൻ സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേരാണ് തമ്പടിച്ചത്. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. 

സ്വാമി അയ്യപ്പനു ചാർത്താൻ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിൽ സ്വീകരണം നൽകി. തിരുവാഭരണം സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നാണ് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങിയത്. തുടർന്നാണ് തിരുവാഭരണം ചാർത്തി ദീപാരാതന നടത്തിയത്.

അയ്യപ്പ വിഗ്രഹത്തിൽനിന്നു തിരുവാഭരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽനിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT