വീഡിയോ ശരിക്കും ഉണ്ടോയെന്ന് ഒരു വിഭാഗം; നഗ്ന ദൃശ്യ വിവാദം: എ പി സോണയെ പുറത്താക്കി സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2023 04:35 PM  |  

Last Updated: 14th January 2023 04:35 PM  |   A+A-   |  

ap_sona

എപി സോണ


ആലപ്പുഴ: സഹപ്രവര്‍ത്തകയുടേത് ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ സൂക്ഷിച്ചെന്ന ആരോപണം നേരിടുന്ന ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ സിപിഎം പുറത്താക്കി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് ആണ് നടപടി സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്തുനിന്നുണ്ടായ് എന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. 

നടപടിക്ക് എതിരെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും മറുവിഭാഗം മറുപടി നല്‍കി. 

എ പി സോണ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ക്കെതിരെ സഹപ്രവര്‍ത്തക പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.

ചില നേതാക്കള്‍ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് അന്വേഷണ കമീഷനെ നിയോഗിച്ച് നടപടി സ്വീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  വയനാട്ടില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; കര്‍ഷകനെ കൊന്ന കടുവയാണോ എന്നതില്‍ സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ