ഫയല്‍ ചിത്രം 
Kerala

നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെ തുറക്കും; യാത്രയ്ക്ക് വിലക്കില്ല

കാലാവസ്ഥ മോശമായാല്‍ കലക്ടര്‍ക്ക് തീരുമാനമെടുക്കാം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ഭക്തര്‍ക്ക് ശബരിമല യാത്രയ്ക്ക് വിലക്കില്ല. കാലാവസ്ഥ മോശമായാല്‍ കലക്ടര്‍ക്ക് തീരുമാനമെടുക്കാം. മന്ത്രി വീണാജോര്‍ജിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ് ഈ തീരുമാനമെടുത്തത്. 

മറ്റന്നാളാണ് ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടക്കുക. പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി കുറഞ്ഞതും നദികളിലെ ജലനിരപ്പ് കുറഞ്ഞു വരുന്നതായും വിലയിരുത്തിയാണ് അവലോകനയോഗത്തിന്റെ തീരുമാനം. 

ആറന്മുള വള്ളസദ്യയ്ക്കും നിലവില്‍ വിലക്കില്ല. വള്ളസദ്യയുടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. മറ്റന്നാളാണ് വള്ളസദ്യ. ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള സംഘം ഇന്ന് മല കയറും. ശ്രീകോവില്‍ ചോര്‍ച്ച അടക്കുന്നതിനുള്ള പരിശോധന നാളെ നടക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT